പെരിഞ്ചേരിമല കോളനിയില്‍ മാവോവാദി സംഘമെത്തിയെന്ന് ആദിവാസികള്‍

Update: 2021-08-01 19:12 GMT


പ്രതീകാത്മക ചിത്രം

തൊണ്ടര്‍നാട്: പെരിഞ്ചേരിമല ആദിവാസി കോളനിയില്‍ സായുധധാരികളായ മാവോവാദി സംഘമെത്തിയതായി കോളനിവാസികള്‍. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് രാത്രി എട്ടോടെ എത്തിയതെന്നും രണ്ടു വീടുകളില്‍ കയറിയ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്‌തെന്നാണു ആരോപണം. പരിസരത്തെ വൈദ്യുതിത്തൂണുകളിലും മറ്റും പോസ്റ്ററുകള്‍ പതിച്ച ശേഷം സംഘം കാട്ടിലേക്ക് മടങ്ങി. ജൂലൈ 28-ആഗസ്ത് 3 രക്തസാക്ഷി വാരാചരണത്തിന്റെയും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളടങ്ങുന്നതുമാണ് പോസ്റ്ററിലെ വാചകങ്ങള്‍. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചത്. പോലിസും തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Tribals says Maoists have reached Perincherimala colony

Tags:    

Similar News