ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയില്‍

Update: 2022-01-06 09:00 GMT

മാനന്തവാടി: വയനാട്ടില്‍ ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയിലായി. പാല്‍ച്ചുരം പള്ളിക്കോണം സുനില്‍ (38), പാല്‍ച്ചുരം ചുറ്റുവിള പുത്തന്‍ വീട്ടില്‍ സി എസ് മനു (37), കാര്യമ്പാടി പാലം തൊടുക അന്‍വര്‍ ഷാ (34) എന്നിവരെണ് അറസ്റ്റ് ചെയ്തത്.

ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒയുടെ നിര്‍ദേശാനുസരണം ഫോറസ്റ്റ് ഇന്റലിജന്‍സ് വിങ്ങും കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ചും ചേര്‍ന്ന് പേരിയ റെയ്ഞ്ച് പരിധിയിലെ വെണ്‍മണിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. ആനക്കൊമ്പുകളും പ്രതികളെയും കൂടുതല്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കായി പേരിയ റെയ്ഞ്ച് ഓഫിസര്‍ക്ക് കൈമാറി.

Tags:    

Similar News