ഷക്കീറിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക കൈമാറി

താമരശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഷക്കീറിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക പിതാവിന് കൈമാറി. കേസിന്റെ നാള്‍വഴികളെക്കുറിച്ച് നാസര്‍ കോരങ്ങാട് സംസാരിച്ചു. കെടവൂര്‍ മഹല്ല് ഖത്തീബ് ഹുസൈന്‍ അഹ്‌സനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് താമരശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് ഹമീദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Update: 2019-03-08 15:52 GMT

കല്‍പറ്റ: ഉംറ തീര്‍ത്ഥാടനത്തിനെത്തിയ താമരശ്ശേരി ചുങ്കം പാലോറ കുന്നുമ്മല്‍ ഷക്കീര്‍ മക്ക- ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറി. താമരശ്ശേരിയില്‍ നടന്ന ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഷക്കീറിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുക പിതാവിന് കൈമാറി. കേസിന്റെ നാള്‍വഴികളെക്കുറിച്ച് നാസര്‍ കോരങ്ങാട് സംസാരിച്ചു. കെടവൂര്‍ മഹല്ല് ഖത്തീബ് ഹുസൈന്‍ അഹ്‌സനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പോപുലര്‍ ഫ്രണ്ട് താമരശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് ഹമീദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മഹല്ല് പ്രസിഡന്റ് എടവലം ഹുസൈന്‍ ഹാജി, സെക്രട്ടറി നാസര്‍, സാലി ചുങ്കം, മുഹമ്മദ് ഹാജി, പി സി റഹിം, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധികളായ സിദ്ദീഖ് കാരാടി, അബൂബക്കര്‍ പന്നൂര്‍, പോപുലര്‍ ഫ്രണ്ട് താമരശ്ശേരി ഡിവിഷന്‍ സിക്രട്ടറി അബു ഹാജി, എസ്ഡിപിഐ കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, സെക്രട്ടറി അസീസ് മാസ്റ്റര്‍, എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിറാജ് തച്ചംപൊയില്‍, സുബൈര്‍ മൂന്നാംതോട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ഷക്കീറിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതേ അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെ കുടുംബത്തിനടക്കം ഫോറത്തിന്റെ നിയമപരമായ ഇടപെടലില്‍ നഷ്ടപരിഹാരം ലഭിക്കുന്ന മൂന്നാമത്തെ കുടുംബമാണ് ഷക്കീറിന്റേത്. 

Tags: