വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Update: 2021-08-28 14:12 GMT

മീനങ്ങാടി: വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാട് കുറമക്കോളനിയിലെ പ്രകാശിന്റെ മകന്‍ മിഥുല്‍ പ്രകാശി (12) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ പഴയ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ബീനാച്ചി ഭാരതീയ വിദ്യാഭവന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മിഥുല്‍. പിതാവ് പ്രകാശ് ജില്ലാ കുടുംബ കോടതി ജീവനക്കാരനാണ്. അമ്മ: സവിത. സഹോദരന്‍: അതുല്‍ പ്രകാശ്.

Tags:    

Similar News