ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Update: 2021-11-18 14:21 GMT

കല്‍പ്പറ്റ: ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുളള ധനസഹായ പദ്ധതി പ്രകാരം 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകരുടെ ജാതി, മതം, വരുമാനം എന്നിവ ബാധകമല്ല.

രക്ഷിതാവ് നിലവില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, കുട്ടി പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ തയ്യാറക്കിയ അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 0495 2370379, 2370657.

Tags: