'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍ പബ്ലിസിറ്റി കാംപയിന്‍

Update: 2021-11-02 15:15 GMT

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്റെ ജില്ലാതല കാംപയിന്‍ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ എ ഗീത സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അടുത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രത്തിന്റെ പിന്തുണയോടെ എന്‍.ഐ.സി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് 'എന്റെ ജില്ല'.

ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലേക്ക് വിളിക്കാനും മെയില്‍ അയക്കാനും അവയുടെ പ്രവര്‍ത്തനം വിലയിരുത്തി ഗ്രേഡിംഗ് നടത്താനും അവസരമൊരുക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരത്തിന് പൊതുജനങ്ങള്‍ക്ക് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. ഒന്ന് മുതല്‍ അഞ്ചുവരെ റേറ്റിങ് നല്‍കാം. ഓരോ ഓഫിസിനെയും കുറിച്ച് ജനങ്ങള്‍ നടത്തുന്ന വിലയിരുത്തല്‍ ജില്ലാ ഭരണകൂടം നിരന്തരം പരിശോധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് 'എന്റെ ജില്ല' ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Tags:    

Similar News