പെണ്‍കുട്ടിയുടെ നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Update: 2022-03-24 15:55 GMT

കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ നഗ്‌നചിത്രം ആവശ്യപ്പെടുകയും പിന്നീട് നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പുല്‍പ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പായോട് തൃപ്പൈക്കുളം വീട്ടില്‍ ടി വി സനൂപ് (26) ആണ് അറസ്റ്റിലായത്. രണ്ടുവര്‍ഷം മുമ്പാണ് പുല്‍പ്പള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള 23 വയസ്സുള്ള പെണ്‍കുട്ടിയും സനൂപും പ്രണയത്തിലായത്.

പിന്നീട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയോട് സനൂപ് നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെ സനൂപ് നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഐടി ആക്ട് പ്രകാരവും, മറ്റ് വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസ്. പ്രതിയെ മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News