ചുണ്ടേലില്‍ വാഹനാപകടം: പതിനഞ്ചുകാരന്‍ മരിച്ചു

Update: 2020-08-02 12:59 GMT

കല്‍പ്പറ്റ: ദേശീയ പാതയില്‍ ചുണ്ടേല്‍ ടൗണില്‍ വാഹനാപകടം.15 കാരന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കറ്റു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ മുട്ടില്‍ പാറക്കല്‍ പരിയാരം വൈഷ്ണവം വീട്ടില്‍ വൈഷ്ണവ് (15) ആണ് മരിച്ചത്. സഹോദരന്‍ സൗരവ് (13), സഹയാത്രികനായ ജിലന്‍ (18) എന്നിവരെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റ ഭാഗത്ത് നിന്നും വന്ന വെള്ളിമൂങ്ങയും വൈത്തിരി ഭാഗത്തു നിന്നു വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്.




Tags:    

Similar News