വയനാട്ടില്‍ 10246 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

Update: 2020-04-21 13:30 GMT

കല്‍പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 1375 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 10246 ആയി. ചൊവ്വാഴ്ച ജില്ലയില്‍ 26 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3472 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എട്ട് പേരാണ്. ജില്ലയില്‍ നിന്നു പരിശോധനയ്ക്കയച്ച 270 സാംപിളുകളില്‍ നിന്നു 262 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ലഭിച്ച സാംപിളുകളില്‍ 259 എണ്ണം നെഗറ്റീവാണ്.



Tags:    

Similar News