വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

Update: 2022-05-11 04:23 GMT

തൃശൂര്‍: അകമലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. 30 പേര്‍ക്ക് പരിക്കേറ്റു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. അപകട കാരണം വ്യക്തമല്ല.

Tags:    

Similar News