ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ മധ്യവയസ്‌കന് കുത്തേറ്റു

വലിയപറമ്പ് അരിയംവേലി സഹജന്‍ (59) നാണ് കുത്തേറ്റത്.

Update: 2022-08-29 18:44 GMT
മാള: വലിയപറമ്പില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ വഴിയില്‍ നിന്നിരുന്ന ഒരാള്‍ക്ക് കുത്തേറ്റു. വലിയപറമ്പ് അരിയംവേലി സഹജന്‍ (59) നാണ് കുത്തേറ്റത്. കഴുത്തിലും വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ സഹജനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാ ലിസ്റ്റില്‍ ഉള്ള പ്രമോദും കൂടെ രണ്ട് പേരുമാണ് പ്രതികള്‍. പ്രമോദ് ഒളിവിലാണ്. ബാക്കി രണ്ട് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രമോദിനെ പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Tags: