തൃശൂരില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Update: 2021-11-22 08:23 GMT

തൃശൂര്‍: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. തൃശൂര്‍ കൈപ്പറമ്പ് പുത്തൂര്‍ സ്വദേശി വിജയന്റെ ഇരുനില ഓടിട്ട വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. സംഭവസമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. വിജയനും സഹോദരനും ഉണ്ണികൃഷ്ണനുമായിരുന്നു രണ്ടുനില വീട്ടിലെ താമസക്കാര്‍.

മുകളിലത്തെ നിലയിലെ അടുക്കളയില്‍നിന്നാണ് ആദ്യം തീ കണ്ടത്. ഇതോടെ വീട്ടുകാരെല്ലാം പുറത്തിറങ്ങിനിന്നു. താഴെയുള്ള രണ്ട് സിലിണ്ടറുകള്‍ വിജയന്‍ ഇതിനിടെ നീക്കം ചെയ്തു. മറ്റൊരു സിലിണ്ടര്‍ കൂടി മാറ്റാന്‍ വീടിനകത്തേയ്ക്കു കയറിയപ്പോഴായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ വിജയന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മേല്‍ക്കൂരയിലെ ഓടെല്ലാം തെറിച്ചുപോയി. പരിക്കേറ്റ വിജയനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News