കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ ഐഎന്‍ടിയുസി പ്രതിഷേധ ധര്‍ണ

Update: 2020-06-27 14:18 GMT

മാള: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലത്തിലെ എട്ട് മണ്ഡലങ്ങളിലും പ്രതിഷേധ ധര്‍ണകള്‍ നടത്തി. വിവിധ മണ്ഡലങ്ങളില്‍ നടന്ന പ്രതിഷേധ ധര്‍ണയുടെ ഭാഗമായി മാളയില്‍ ദിലീപ് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് വിതയത്തില്‍ അധ്യക്ഷത വഹിച്ചു. അന്നമനടയില്‍ വര്‍ഗീസ് കാച്ചപ്പിള്ളി ഉദ്ഘാടനം ചെയ്തു. വില്‍സന്‍ കാഞ്ഞൂത്തറ അധ്യക്ഷത വഹിച്ചു. പുത്തന്‍ച്ചിറയില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അരുണ്‍ രാജ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ജിജോ അധ്യക്ഷത വഹിച്ചു. പൊയ്യയില്‍ ജോഷി പെരേപ്പാടര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാമ്പു കൈതാരത്ത് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂരില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അയ്യൂബ് കരൂപ്പടന ഉദ്ഘാടനം നിര്‍വഹിച്ചു. കെ എസ് അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.

കുഴൂരില്‍ സി ഒ ഡേവിസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്‍സന്‍ കൊടിയന്‍ അധ്യക്ഷത വഹിച്ചു. മേത്തലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എ ജോണി ഉദ്ഘാടനം ചെയ്തു. ജോഷി ചക്കമാട്ടില്‍ അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂരില്‍ ഐഎന്‍ടിയുസി ദേശീയ നീര്‍വാഹക സമിതിയംഗം വേണു വെണ്ണറ ഉദ്ഘാടനം നിര്‍വഹിച്ചു. സാബു കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. വിനോദ് വിതയത്തില്‍, സോയ് കോലഞ്ചേരി, ജോയ് മണ്ഡകത്ത്, ഷിന്റോ എടാട്ടുക്കാരന്‍, ടി കെ ജിനേഷ് തുടങ്ങിയവര്‍ ധര്‍ണകള്‍ക്ക് നേതൃത്വം നല്‍കി.  

Tags:    

Similar News