കേച്ചേരി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഹര്‍ത്താലില്‍ കേച്ചേരി മേഖല പൂര്‍ണായി നിശ്ചലാവസ്ഥയിലാണ്. കട കമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.

Update: 2019-12-17 07:03 GMT

കേച്ചേരി: പൗരത്വഭേദഗതി നിയമത്തിനെതിരേ സംയുക്തസമിതി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ചൂണ്ടല്‍ പഞ്ചായത്തിലെ കേച്ചേരി മേഖലയില്‍ പൂര്‍ണം. ഹര്‍ത്താലില്‍ കേച്ചേരി മേഖല പൂര്‍ണായി നിശ്ചലാവസ്ഥയിലാണ്. കട കമ്പോളങ്ങളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.

കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യബസ്സുകളും സര്‍വീസ് നടത്തിയില്ല. സ്‌കൂളുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. ഹര്‍ത്താലിന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ കുന്നംകുളം പോലിസ് അറസ്റ്റുചെയ്തു. ചാവക്കാട് മേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമാണ്. വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. വന്‍പോലിസ് സന്നാഹമാണ് നഗരങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളത്. 

Tags: