മാള ഗ്രാമപ്പഞ്ചായത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-04-08 15:34 GMT

മാള(തൃശൂര്‍): മാള ഗ്രാമപഞ്ചായത്തില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് അവലോകന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥിരീകരണം നടത്തിയത്. കഴിഞ്ഞ മാസം 24ന് ഗുജറാത്തില്‍ വന്നയാള്‍ക്കാണ് ആദ്യം കൊവിഡ് 19 ബാധയുണ്ടായത്. ഇദ്ദേഹത്തിന്റെ മകള്‍ക്കാണിപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. മാള ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഇവരുടെ വീട്. ഇവരുടെ പിതാവ് രണ്ടാഴ്ച മുമ്പ് സൂറത്തില്‍ നിന്നു വന്നതാണ്. നെടുമ്പാശ്ശേരിയില്‍ നിന്നു കുണ്ടായിയിലെ കാറിലാണ് വീട്ടിലെത്തിയത്. വീട്ടുകാരെല്ലാം ക്വാറന്റൈനിലായിരുന്നു. രണ്ടുപേര്‍ക്ക് പോസിറ്റീവായതിനെ തുടര്‍ന്ന് വീട്ടുകാരെയും ഡ്രൈവറെയും പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുടുംബത്തിലെ മകന്‍ പുറത്തിറങ്ങി കുണ്ടായിയിലെ മെഡിക്കല്‍ ഷോപ്പ്, ബേക്കറി കട തുടങ്ങിയവയില്‍ കയറിയിരുന്നതിനെ തുടര്‍ന്ന് ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളും മറ്റും അണുനശീകരണം നടത്തിയിരുന്നു. ഇടയ്ക്കിടെ അണുനശീകരണം നടത്തുന്നുണ്ട്.




Tags: