കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കുറ്റിയിലിടിച്ച് തകര്‍ന്നു

Update: 2020-02-09 19:23 GMT

മാള: കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച് തകര്‍ന്നു. കാറിന്റെ ഉടമയായ ഡ്രൈവര്‍ നിസ്സാര പരിക്കോടെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മാള ആലുവ റോഡില്‍ വലിയപറമ്പിന് സമീപം ഹോളിഗ്രേയ്‌സ് ജങ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നറിയുന്നു. മേലഡൂര്‍ ചക്കാലക്കല്‍ ടിന്റു ടോമിന്റെ വാഗണാര്‍ കാറാണ് കള്‍വര്‍ട്ടിലിടിച്ച് മുന്‍വശം പൂര്‍ണമായും തകര്‍ന്നത്.




Tags: