ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Update: 2022-07-26 14:35 GMT

മാള: പുത്തന്‍ചിറ ഗവ. യുപി സ്‌കൂള്‍ പുത്തന്‍ചിറയില്‍ ബിആര്‍സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങും നടന്നു.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് കീഴില്‍ ഏക വിദ്യാലയത്തില്‍ ആണ് ശലഭോദ്യാനം അനുവദിച്ചിരിക്കുന്നത്. അമ്പതോളം ചിത്രശലഭങ്ങളുടെ പേരുകളും അവയുടെ ലാര്‍വ ഭക്ഷിക്കുന്ന ചെടികളുടെ നാമവും ഉദ്യാനത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ചെടികള്‍ ഉദ്യാനത്തില്‍ സംരക്ഷിക്കുന്നുണ്ട്. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സംഗീത അനീഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബിപിസി ഗോഡ് വിന്‍ റോഡ്‌റിഗ്‌സ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി വിദ്യാധരന്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാഘവന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ശശികുമാര്‍ ഇടപ്പുഴ, വാര്‍ഡ് മെമ്പര്‍ ഷൈലജ സന്തോഷ്, പിടിഎ പ്രസിഡന്റ് യൂസഫ്, കെ കെ മാതൃസംഘം പ്രസിഡന്റ് രജിത സന്തോഷ്, പ്രധാനാധ്യാപിക എന്‍ എസ് സുനിത, ഇ ആര്‍ രമണി സംസാരിച്ചു.

Tags:    

Similar News