മാളയില്‍ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Update: 2019-09-12 17:53 GMT

മാള: തൃശൂര്‍ മാളയില്‍ സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നടവരമ്പ് കല്ലംകുന്ന് കൈതയില്‍ ശശിധരന്‍ (60) ആണ് മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടവരമ്പ് സഹകരണാശുപത്രിക്ക് സമീപമായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്നു തൃശ്ശൂരിലേക്ക് അമിത വേഗതയില്‍ വന്ന എക്‌സമെന്‍ എന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സ് ബൈക്കില്‍ വന്ന ശശിധരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ ശശിധരന്‍ മരിച്ചു. കാര്‍ െ്രെഡവറായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ട് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഭാര്യ രമ. മകന്‍ ഗോകുല്‍. ഇരിങ്ങാലക്കുട പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മല്‍സരയോട്ടവും കാരണം അപകട മരണങ്ങള്‍ ഏറിയിട്ടുണ്ട്. അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ വ്യാപകമായ പരാതി. 

Tags: