ആയമുക്ക് സാധു സഹായ സംരക്ഷണ സംഘം പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

സംഘം പ്രസിഡന്റ ആര്‍ എം നാസര്‍ അധ്യക്ഷത വഹിച്ചു. ചൂണ്ടല്‍ ഗ്രാപ്പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Update: 2021-06-22 14:15 GMT

കേച്ചേരി: ആയമുക്ക് സാധു സഹായ സംരക്ഷണ സംഘം നിര്‍ധനരായ 200ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ ആര്‍ എം നാസര്‍ അധ്യക്ഷത വഹിച്ചു. ചൂണ്ടല്‍ ഗ്രാപ്പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ അഞ്ചു പ്രേംദാസ് പഠനോപകാരണങ്ങള്‍ വിതരണം നടത്തി. സാധു സഹായ സംഘം സെക്രട്ടറി ഇസ്മായില്‍, എം എസ് കോയ, കെ എസ് കരീം, ആര്‍ കെ സമീര്‍, ആര്‍ എസ് കരീം, ടി കെ നസീര്‍ സംസാരിച്ചു.

Tags: