സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം നിലവാരം കുറഞ്ഞതെന്ന് ആക്ഷേപം

ഈ പപ്പടം വറുത്താല്‍ പോളക്കുന്നില്ലെന്ന് മാത്രമല്ല നല്ല ഉറപ്പുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.

Update: 2020-08-23 17:54 GMT

മാള: സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം നിലവാരം കുറഞ്ഞതെന്ന് ആക്ഷേപം. 20 രൂപ പരമാവധി വില രേഖപ്പെടുത്തിയ 60 ഗ്രാം പപ്പടമാണ് ഓണക്കിറ്റിലുള്ളത്. ശ്രീ ശാസ്താ കേരള പപ്പടമെന്ന ലേബലുള്ള പപ്പടം തമിഴ്‌നാട് മധുരയിലെ ചിന്താമണിയിലുണ്ടാക്കുന്നതാണ്. പത്ത് സെന്റിമീറ്ററോളം വലുപ്പത്തിലുള്ള പപ്പടമാണ് പാക്കറ്റിലുള്ളത്. ഈ പപ്പടം വറുത്താല്‍ പോളക്കുന്നില്ലെന്ന് മാത്രമല്ല നല്ല ഉറപ്പുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു.

സർക്കാരിൻ്റെ ഓണക്കിറ്റിലെ പപ്പടം വറുത്തപ്പോൾ


പപ്പത്തിന്റേതായ രുചിയുമില്ല. സാധാരണ ഗതിയില്‍ പപ്പടമുണ്ടാക്കുന്നത് ഉഴുന്ന് മാവും പപ്പടക്കാരവും ഉപ്പും എണ്ണയും ചേര്‍ത്താണ്. ഉഴുന്നിന് വില കൂടിയതിന് ശേഷം അല്‍പ്പം മൈദയോ അരിപ്പൊടിയോ കിഴങ്ങ് പൊടിയോ ചേര്‍ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാലീ പപ്പടത്തില്‍ ഉഴുന്ന് മാവുണ്ടാകുമോയെന്ന് സംശയമാണെന്നാണ് ആക്ഷേപം. ഉഴുന്നിനേക്കാള്‍ മൂന്നിലൊന്ന് വിലയുള്ള മൈദയും അരിപ്പൊടിയും കിഴങ്ങ് പൊടിയുമായിരിക്കും ഇതിലെ അസംസ്‌കൃത വസ്തുക്കളെന്നാണ് ജനങ്ങളില്‍ നിന്നുമുള്ള അഭിപ്രായം. ഉഴുന്നിന് ശരാശരി 120 രൂപയും മൈദക്ക് ശരാശരി 45 രൂപയും കിഴങ്ങ് പൊടിക്ക് മൈദയുടെ വിലക്കടുത്തായുമാണുള്ളത്. കേരളത്തിലെ പപ്പട നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുകയായിരുന്നേല്‍ ഇത്രയും മായം ചേര്‍ന്ന പപ്പടമായിരിക്കില്ല എന്നും കോവിഡ് 19 ന്റെ കാലത്ത് അവര്‍ക്കൊരു ആശ്വാസമായേനെയെന്നും അഭിപ്രായമുണ്ട്. ഗുണമേന്‍മയുള്ള മറയൂര്‍ ശര്‍ക്കരയുള്ളപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള മായമേറെ കലര്‍ന്നതും വിഷജന്യവും തട്ടിപ്പുമുള്ള ശര്‍ക്കര വാങ്ങി വെട്ടിലായ സര്‍ക്കാര്‍ പപ്പടക്കാര്യത്തിലും വെട്ടിലാകുന്ന അവസ്ഥയാണ്.


Tags:    

Similar News