വെള്ളാങ്കല്ലൂരില്‍ 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം വെള്ളാങ്കല്ലൂര്‍ യു പി സ്‌ക്കൂളില്‍ 131 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 31പേരുടെ പരിശോധന ഫലം പോസിറ്റീവായത്.

Update: 2020-10-12 14:51 GMT

മാള: വെള്ളാങ്കല്ലൂരില്‍ 31 പേരുടെ പരിശോധന ഫലം പോസിറ്റീവ്. 94 വയസ്സുള്ള വയോധികയുള്‍പ്പെടെയുള്ളവര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം വെള്ളാങ്കല്ലൂര്‍ യു പി സ്‌ക്കൂളില്‍ 131 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 31പേരുടെ പരിശോധന ഫലം പോസിറ്റീവായത്. ഇതില്‍ 15, 18, 19 വാര്‍ഡുകളില്‍ രോഗം വന്നിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വാര്‍ഡ് ഒന്‍പതില്‍ 94 വയസ്സായ സ്ത്രീ, വാര്‍ഡ് 15 ല്‍ 31 വയസ്സായ സ്ത്രീ, വാര്‍ഡ്11ല്‍ 30 വയസ്സ്, 62 വയസ്സ്, 62 വയസ്സ്, 62 വയസ്സ് 29 വയസ്സ് പുരുഷന്‍ എന്നിവര്‍ക്കും 52 വയസ്സ് സ്ത്രീ, 52 വയസ്സ് സ്ത്രീക്കും, വാര്‍ഡ് എട്ടില്‍ 41 വയസ്സ് പുരുഷന്‍, വാര്‍ഡ് നാലില്‍ 50 വയസ്സ് പുരുഷന്‍, വാര്‍ഡ്19 ല്‍ 61വയസ്സ്പുരുഷന്‍, 50 വയസ്സായ പുരുഷന്‍മാര്‍,18 വയസ്സ് യുവാവ്, 25 വയസ്സായ യുവതി, 48 വയസ്സ് സ്ത്രീ, വാര്‍ഡ് ല്‍ 25 വയസ്സ് യുവാവ്, 61 വയസ്സ് പുരുഷന്‍, വാര്‍ഡ് ല്‍ 32 വയസ്സ് സ്ത്രീ, വാര്‍ഡ് 19 ല്‍ 29 വയസ്സ് സ്ത്രീ, വാര്‍ഡ്15 ല്‍ 36 വയസ്സ് സ്ത്രീ, വാര്‍ഡ് അഞ്ചില്‍ 27 വയസ്സ് പുരുഷന്‍, 33 വയസ്സ് സ്ത്രീ, വാര്‍ഡ് 18 ല്‍ 26 വയസ്സ്, 49 വയസ്സ് പുരുഷന്‍മാര്‍, 65 വയസ്സ് സ്ത്രീ, 36 വയസ്സ് സ്ത്രീ, വാര്‍ഡ് 19 ല്‍ 17 വയസ്സ് യുവാവ്, 78 വയസ്സ് പുരുഷന്‍, വാര്‍ഡ് നാലില്‍ 20 വയസ്സ് യുവാവ്, വാര്‍ഡ് 17 ല്‍ 31 വയസ്സ് സ്ത്രീ, വാര്‍ഡ് 13 ല്‍ 45 വയസ്സ് സ്ത്രീ എന്നിവര്‍ക്കാണ് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പോസിറ്റീവായത്.

മാള ഗ്രാമപഞ്ചായത്തില്‍ 17 പേരില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേരും കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്കും അന്നമനട ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡില്‍ ഒരാള്‍ക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ 30 പേരില്‍ നടത്തിയ പരിശോധനയിലാണ് എട്ടാം വാര്‍ഡില്‍ എട്ട് പേര്‍ക്കും നാലാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കും 14 ാം വാര്‍ഡില്‍ രണ്ട് പേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്.

Tags: