കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു

Update: 2019-03-06 05:09 GMT

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന് വെട്ടേറ്റു. വിജിന്‍ ദാസിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. അജ്ഞാതരായ മൂന്നംഗസംഘം വീട്ടില്‍ നിന്ന് വിജിന്‍ ദാസിനെ വിളിച്ചിറക്കി വെട്ടിയെന്നാണ് പരാതി. പരിക്ക് ഗുരുതരമല്ല. അക്രമത്തിന് പിന്നില്‍ ആരാണെന്നതില്‍ വ്യക്തതയില്ല. രാഷ്ട്രീയ സംഘര്‍ഷമല്ലെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News