യുവാവിനെയും കുടുംബത്തേയും റോഡിലിട്ട് മർദ്ദിച്ച പോലിസുകാർക്ക് സസ്പെൻഷൻ

തിരുവല്ലം പോലിസ് സ്റ്റേഷനിലെ സീനിയർ സിപിഒ സൈമൻ, സിപിഒ ഗോപിനാഥ് എന്നിവർക്കെതിരേയാണ് നടപടി.

Update: 2019-05-28 16:14 GMT

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവിനെയും കുടുംബത്തേയും റോഡിലിട്ട് പരസ്യമായി മർദ്ദിച്ച പോലിസുകാർക്ക് സസ്പെൻഷൻ. തിരുവല്ലം പോലിസ് സ്റ്റേഷനിലെ സീനിയർ സിപിഒ സൈമൻ, സിപിഒ ഗോപിനാഥ് എന്നിവർക്കെതിരേയാണ് നടപടി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ സിറ്റി പോലിസ് കമ്മീഷണറാണ്  ഇരുവർക്കുമെതിരേ നടപടിയെടുത്തത്. പോലിസുകാർ യുവാവിനെയും ഭാര്യയേയും മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിച്ചിരുന്നു.  

ഇന്ന് ഉച്ചയോടെയാണ് സംഭവം.  പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പോലിസ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്ന് പോലിസ് മർദനത്തെ തുടർന്ന് ഇറങ്ങിയോടിയ  യുവാവിനെ റോഡിലിട്ട് മർദിച്ചതായി ബന്ധുക്കൾ പറയുന്നു. യുവാവിന്റെ കൈയ്യിലും കാലിലും പോലിസുകാർ ബൂട്ടിട്ട് ചവിട്ടുന്നതും തടയാനെത്തിയ ഭാര്യയെ മർദ്ദിക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. 

Tags:    

Similar News