തിരുവനന്തപുരത്ത് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Update: 2022-01-15 18:11 GMT

തിരുവനന്തപുരം: ആള്‍ സെയിന്റ്‌സ് കോളജിന് സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദ്ദേശം 50 വയസ് തോന്നിക്കുന്ന ആളാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട നിലയില്‍ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മുറിഞ്ഞുമാറിയ കാല്‍ കണ്ടെടുക്കാനായില്ല. കാല്‍ ട്രെയിനില്‍ കുടുങ്ങിയതാവാമെന്ന് സംശയിക്കുന്നതായി പേട്ട പോലിസ് അറിയിച്ചു.

Tags:    

Similar News