വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2022-02-12 00:58 GMT

തിരുവനന്തപുരം: വര്‍ക്കല ഹെലിപ്പാഡിന് സമീപം മംഗ്ലാവ് മുക്കില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തില്‍ ഇടവ സ്വദേശി വെണ്‍കുളം കുരുവിള ഉഷസ്സില്‍ അനന്തപത്മനാഭന്‍ (21), കാപ്പില്‍ കണ്ണമൂട് അമ്മു ഭവനില്‍ ബൈജു (52) എന്നിവരാണ് മരിച്ചത്. അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന ബൈജുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഡയറി ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ബൈജു.

Tags: