തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നം: 24ന് ഡിജിപിയുടെ നേതൃത്വത്തിൽ യോഗം

നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളള റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ അധികൃതർ, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

Update: 2019-11-18 12:53 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ യോഗം ചേരും. 24ന്  രാവിലെ 11 മണിക്ക് നന്ദാവനം എആര്‍ ക്യാംപ് ഓഡിറ്റോറിയത്തിലാണ് യോഗം.

നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളള റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ അധികൃതർ, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പരിപാടിയില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍  21ന് അഞ്ച് മണിക്ക് മുമ്പായി dgp.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ച് നല്‍കണം.

Tags:    

Similar News