ശവസംസ്‌ക്കാരത്തിന് പകരം സംവിധാനം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തിര റിപോര്‍ട്ട് തേടി

Update: 2021-05-06 10:27 GMT

തിരുവനന്തപുരം: കൊവിഡ് ബാധിതരുടേതുള്‍പ്പെടെയുള്ള മരണങ്ങള്‍ കൂടിയതോടെ ജില്ലയിലെ ശ്മശാനങ്ങളില്‍ ശവ സംസ്‌ക്കാരത്തിനുള്ള സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തില്‍ താത്ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ കുറിച്ച് ജില്ലാകലക്ടര്‍ അടിയന്തിരമായി അന്വേഷണം നടത്തി റിപോര്‍ട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തില്‍ ശവസംസ്‌ക്കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 20 ഓളം കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തില്‍ സംസ്‌ക്കരിക്കുന്നത്. 24 മൃതദേഹങ്ങളാണ് നാലു ഫര്‍ണസുകളിലായി സംസ്‌ക്കരിക്കാന്‍ കഴിയുന്നത്.തുടര്‍ച്ചയായ ഉപയോഗം കാരണം യന്ത്രങ്ങള്‍ മന്ദഗതിയിലായെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരസഭക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്.മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനം വേണമെന്ന് ആവശ്യമുയരുന്നത്.കേസ് മെയ് 28ന് പരിഗണിക്കും.

Tags:    

Similar News