കെ എം ബഷീര്‍ അനുസ്മരണം നാളെ

Update: 2019-08-04 14:29 GMT

തിരുവനന്തപുരം: പ്രസ്‌ക്ലബ്ബ് മുന്‍ ഭാരവാഹിയും സിറാജ് ബ്യുറോ ചീഫുമായിരുന്ന കെ മുഹമ്മദ് ബഷീറിന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് സംഘടിപ്പിക്കുന്ന യോഗം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്‌ക്ലബ്ബ് സ്വദേശാഭിമാനി ഹാളില്‍ നടക്കും.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍, സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിജെപി നേതാവ് വി വി രാജേഷ് തുടങ്ങിയവരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും. 

Tags:    

Similar News