ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി, മദ്യനിരോധനം

വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂണ്‍ 27നും പോളിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 26, 27 തീയതികളിലും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

Update: 2019-06-15 07:15 GMT

തിരുവനന്തപുരം: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂണ്‍ 27നും പോളിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 26, 27 തീയതികളിലും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

കുന്നത്തുകാല്‍ പഞ്ചായത്തിലെ 11 കോട്ടുകോണം, അമ്പൂരി പഞ്ചായത്തിലെ 11 ചിറക്കോട്, കാട്ടാക്കട പഞ്ചായത്തിലെ 01 പനയംകോട്, കല്ലറ പഞ്ചായത്തിലെ 03 വെള്ളംകുടി, നാവായിക്കുളം പഞ്ചായത്തിലെ 03 ഇടമണ്‍നില, മാറനല്ലൂര്‍ പഞ്ചായത്തിലെ 01 കുഴിവിള, 03 കണ്ടല വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വാര്‍ഡ് പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 28 നും സമ്പൂര്‍ണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News