മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു

Update: 2021-07-20 03:31 GMT

നെടുമങ്ങാട് (തിരുവനന്തപുരം): മുന്‍ ഗതാഗതമന്ത്രി കെ ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നെടുമങ്ങാട് പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കോണ്‍ഗ്രസ് (എസ്) പാര്‍ട്ടി പ്രതിനിധിയായി 1982 ലും 1987 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി.

ശേഷം കേരള വികാസ് പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ ലയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍. കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags:    

Similar News