നെയ്യാറ്റിന്‍കരയില്‍ വന്‍ തീപ്പിടിത്തം

സമീപത്തെ കടകളിലേക്ക് തീ പടരാന്‍ സാധ്യത നിലനിന്നിരുന്നെങ്കിലും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.

Update: 2019-09-24 07:12 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വന്‍ തീപിടിത്തം. നെയ്യാറ്റിന്‍കര ആലുമൂടിന് സമീപത്തുള്ള ബൈക്ക് വര്‍ക്ക്ഷോപ്പിനാണ് ഇന്നു രാവിലെ ഒമ്പതരയോടെ തീപിടിച്ചത്.

സമീപത്തെ കടകളിലേക്ക് തീ പടരാന്‍ സാധ്യത നിലനിന്നിരുന്നെങ്കിലും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. വർക് ഷോപ്പ് പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News