തിരുവനന്തപുരത്ത് സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു

Update: 2021-10-07 19:11 GMT

തിരുവനന്തപുരം: സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാഴി മരിച്ചു. രാജാജി നഗര്‍ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്.

സഹപ്രവര്‍ത്തകനും നഗരസഭയിലെ മറ്റൊരു ശുചീകരണ തൊഴിലാളിയുമായ രഞ്ജിത്താണ് ഷിബുവിനെ ആക്രമിച്ചത്. ഇയാള്‍ ഒളിവിലാണ്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News