തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 25 പേര്‍ക്ക് പരിക്ക്

Update: 2021-10-22 01:34 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ടിബി ജങ്ഷനിലാണ് സംഭവം. ഇതില്‍ അഞ്ചുപേരുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

ജില്ലയുടെ പല ഭാഗങ്ങളിലും രാത്രികാലങ്ങളില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്. നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

Tags: