എസ് ഡിപിഐ ജന ജാഗ്രതാ കാംപയിന്‍: പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം 10ന്

Update: 2024-10-07 13:52 GMT

പത്തനംതിട്ട: ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരേ ജില്ലയില്‍ ജനജാഗ്രതാ കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിണറായി-പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് പരിപാടി. കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 10ന് വൈകീട്ട് 3.30ന് പന്തളത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അന്‍സാരി ഏനാത്ത് നിര്‍വഹിക്കും. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും കാംപയിന്റെ ഭാഗമായി വാഹനജാഥകള്‍, പൊതുയോഗങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണം, ടേബിള്‍ ടോക്ക്, ഭവന സന്ദര്‍ശനം, പദയാത്രകള്‍, ലഘുലേഖ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ എല്ലാ മണ്ഡലങ്ങളിലും ഒക്ടോബര്‍ 10 മുതല്‍ 19 വരെ വാഹന പ്രചാരണ ജാഥകള്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ് ബിനു ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഷാജി പഴകുളം പങ്കെടുത്തു.

Tags: