ദുരിതബാധിതര്‍ക്ക് ഒരു കൈത്താങ്ങ്: വിഭവ സമാഹരണം വിജയിപ്പിക്കുക-എസ് ഡിപിഐ

നാളെ മുതല്‍ വെള്ളിയാഴ്ച്ചവരെയാണ് വിഭവ സമാഹരണം നടത്തുന്നത്

Update: 2019-08-13 18:04 GMT

പത്തനംതിട്ട: ദുരിതബാധിത മേഖകളിലെത്തിക്കാനായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിഭവസമാഹരണം വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ഈ മാസം 25 വരെ അടിയന്തിരമായി ഇടപെടേണ്ട ജനകീയ സമരങ്ങളൊഴികെ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് സേവന മേഖലകളില്‍ വ്യാപൃതരാവണമെന്നും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. നാളെ മുതല്‍ വെള്ളിയാഴ്ച്ചവരെയാണ് വിഭവ സമാഹരണം നടത്തുന്നത്. വിഭവശേഖരത്തിനായി പത്തനംതിട്ടയില്‍ ജില്ലാ കലക്്ഷന്‍ സെന്ററും ചിറ്റാര്‍, കോന്നി, ചുങ്കപ്പാറ, തിരുവല്ല വാരിക്കാട്, പന്തളം, അടൂര്‍ എന്നിവടങ്ങളില്‍ സബ് കലക്്ഷന്‍ സെന്ററും പ്രവര്‍ത്തിക്കും. സബ് സെന്ററുകളില്‍ ശേഖരിക്കുന്ന വിഭവങ്ങള്‍ ജില്ലാ സെന്ററില്‍ എത്തിക്കുകയും അവിടെനിന്ന് നേരിട്ട് ദുരിതമേഖലകളില്‍ എത്തിക്കുകയും ചെയ്യും. കൂടാതെ ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സെലക്റ്റ് ചെയ്ത 300 വോളന്റിയര്‍മാരെ ജില്ലയില്‍ നിന്ന് എത്തിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. താജുദീന്‍ നിരണം, മുഹമ്മദ് അനീഷ്, റിയാഷ് കുമ്മണ്ണൂര്‍ സംബന്ധിച്ചു.




Tags:    

Similar News