ജീവനക്കാര്‍ കുറവുള്ള തസ്തികകളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ശൂന്യവേതന അവധി അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷനില്‍ ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്

Update: 2021-06-12 04:46 GMT

പാലക്കാട്: ആരോഗ്യവകുപ്പില്‍ ജീവനക്കാര്‍ കുറവുള്ള തസ്തികകളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ശൂന്യവേതനാവധി അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ദുര്‍ലഭ വിഭാഗത്തിലുള്ള ജീവനക്കാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ അവധിക്ക് അപേക്ഷ നല്‍കിയാല്‍ നിരസിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയിരിക്കെ അവധിക്ക് അപേക്ഷ നല്‍കിയ ചുണ്ടംപൊറ്റ സ്വദേശി സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട റിപോര്‍ട്ടിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.

പരാതിക്കാരന് 10 വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് 5 വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ സര്‍വീസില്‍നിന്നും പിരിച്ചുവിടുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി കേസ് തീര്‍പ്പാക്കി.

Tags:    

Similar News