പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Update: 2021-12-25 02:50 GMT

പാലക്കാട്: മണപ്പുള്ളിക്കാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശിനി അരശി (52) ആണ് മരിച്ചത്.

ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ ആറംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് ദേശീയപാതയിലാണ് സംഭവം.

Tags: