ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
പിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിന് വന്നതായിരുന്നു
പാലക്കാട്: പാലക്കാട്ടെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് ഡിവൈഎഐ പ്രവര്‍ത്തകര്‍. പിരായിരിയില്‍ റോഡ് ഉദ്ഘാടനത്തിന് വന്നതായിരുന്നു. പ്രധിഷേധക്കാര്‍ രാഹുലിന്റെ വാഹനം പിന്തുടര്‍ന്നെങ്കിലും പ്രതിഷേധം വകവെയ്ക്കാതെ റോഡ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തിനിടെ രാഹുലിന് പ്രവര്‍ത്തകരും പോലിസും സുരക്ഷയൊരുക്കി. പൂഴിത്തോട് കോണ്‍ക്രീറ്റ് റോഡ് 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ചതില്‍ പത്തുലക്ഷം രൂപ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നെടുത്തതാണ്. ഉദ്ഘാടനം ചെയ്തതോടെ രാഹുലിനെ എടുത്തുയര്‍ത്തി ലീഗിന്റെയും കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകര്‍.