തൃശൂർ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

Update: 2020-10-11 15:48 GMT

  തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍: തൃശൂര്‍ കോര്‍പറേഷന്‍ 35ാം ഡിവിഷന്‍ (ദാസ് കോണ്ടിനെന്റല്‍ ഹോട്ടല്‍ ഉള്‍പ്പെടുന്നതും, മല്‍സ്യം-ഇറച്ചി മാര്‍ക്കറ്റ് ഉണക്ക മല്‍സ്യം ഉള്‍പ്പെടെ, പഴം-പച്ചക്കറി മാര്‍ക്കറ്റ്, ഇരട്ടച്ചിറ അമ്പലം വരെ-ഈ പ്രദേശത്തെ തട്ടുകടകള്‍, ഉന്തുവണ്ടി വില്‍പ്പന, ലോട്ടറി വില്‍പ്പന ഉള്‍പ്പെടെ എല്ലാം ഒഴിവാക്കണം. പിഡബ്ല്യുഡി ഓഫിസിന് മുന്‍വശമുള്ള കെഡബ്ല്യു ജോസഫ് റോഡ്, മനോരമ ജങ്ഷന്‍-ഹൈറോഡ് വഴി- സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്‍വശം അമ്പലം സൈഡ് റോഡ്-മുനിസിപ്പല്‍ ശക്തന്‍ സ്റ്റാന്റ് റോഡ്- ടിബി റോഡ് എന്നിവ അതിരായി വരുന്ന പ്രദേശം), കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 3, 4 വാര്‍ഡുകള്‍, തളിക്കുളം ഗ്രാമപഞ്ചായത്ത് 8ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭ 4, 3, 39, 40 ഡിവിഷനുകള്‍, എരുമപ്പെട്ടി ഗ്രാമപ്പഞ്ചായത്ത് 18ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 8, 15 വാര്‍ഡുകള്‍, വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്ത് 2ാം വാര്‍ഡ്, വടക്കാഞ്ചേരി നഗരസഭ 12ാം ഡിവിഷന്‍.

    കണ്ടെയിന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയവ: തൃശൂര്‍ കോര്‍പറേഷന്‍ 42ാം ഡിവിഷന്‍, വലപ്പാട് ഗ്രാമപ്പഞ്ചായത്ത് 6ാം വാര്‍ഡ്, വരവൂര്‍ ഗ്രാമപ്പഞ്ചായത്ത് 1, 13 വാര്‍ഡുകള്‍, എളവള്ളി ഗ്രാമപ്പഞ്ചായത്ത് 9ാം വാര്‍ഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് 2, 5 വാര്‍ഡുകള്‍, നാട്ടിക ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡ്, പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 8ാം വാര്‍ഡ്.

Covid: New Containment Zones in thrissur  District




Tags: