കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു മൃതദേഹം മറവു ചെയ്യല്‍: മണ്ണാര്‍ക്കാടും സഹായവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മറവു ചെയ്യുന്നതില്‍ രാജ്യത്ത് പലയിടങ്ങളിലും എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയിരുന്നു.

Update: 2020-08-07 13:11 GMT

മണ്ണാര്‍ക്കാട്: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം മറവു ചെയ്യുന്നതില്‍ മണ്ണാര്‍ക്കാടും എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയാകുന്നു. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മറവു ചെയ്യുന്നതില്‍ രാജ്യത്ത് പലയിടങ്ങളിലും എസ്ഡിപിഐ, പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയിരുന്നു. മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശി പഞ്ചായത്തില്‍ വാഴമ്പുറം മഹല്ലില്‍ താമസിക്കുന്ന ഹംസ മലയപ്പുറത്തിന്റെ മകള്‍ ഹസീബ (23) യുടെ മൃതദേഹം മണ്ണാര്‍ക്കാട് പോപുലര്‍ ഫ്രണ്ട് , എസ്ഡിപിഐ പ്രവര്‍ത്തകര്‍ മതാചാര പ്രകാരം വാഴമ്പുറം മഹല്ല് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.

ഹൃദ്രോഗിയായിരുന്ന ഹസീബക്ക് ദിവസങ്ങള്‍മുമ്പ് കോഴിക്കോട് മെഡിക്കല്‍കോളേജില്‍വെച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ച് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന ഹസീബയുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3:30ന് ഹസീബ മരണപ്പെട്ടു.

കൊവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് കിട്ടുന്നതിന് മുന്‍പ് മൃതദേഹം മറവുചെയ്യണമെങ്കില്‍ പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വേണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കൊറോണ സ്‌ക്വഡില്‍ ജോലിചെയ്യുന്ന നൗഷാദ് ചിറക്കല്‍പടിയും മഹല്ല് കമ്മിറ്റി അംഗങ്ങളും കുടുംബവും മണ്ണാര്‍ക്കാട് പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഉമര്‍മൗലവിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പോപുലര്‍ഫ്രണ്ട് നേതൃത്വം മയ്യിത്ത് പരിപാലനത്തിന്റെ ചുമതല ഏറ്റെടുക്കുകയും രാത്രി 10 മണിയോടെ വാഴമ്പുറം ഖബര്‍സ്ഥാനില്‍ മതാചാരപ്രകാരം പൂര്‍ണമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്കുകയും ചെയ്തു.

പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് നാസര്‍ മൗലവിയുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് മണ്ണാര്‍ക്കാട് ഡിവിഷന്‍ പ്രസിഡന്റ് ഉമര്‍മൗലവി, ഡിവിഷന്‍ കൗസില്‍ അംഗം സമീറലി ചോമേരി, എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് കുന്നുംപുറം,പോപുലര്‍ ഫ്രണ്ട് അലനല്ലൂര്‍ ഡിവിഷന്‍ സെക്രട്ടറി സിറാജ്, മണ്ണാര്‍ക്കാട് എസ്ഡിപിഐ പ്രവര്‍ത്തകരായ അബ്ദു കൊടക്കാട്, മന്‍സൂറലി മണ്ണാര്‍ക്കാട്, ഹംസ അരിയൂര്‍, ഹസന്‍ (സ്വത്തു)കാഞ്ഞിരപ്പുഴ, സുബൈര്‍ കൊമ്പം, യൂസുഫ് പള്ളിക്കുറുപ്പ്, സുബൈര്‍ മൂന്നിയൂര്‍ കൊടക്കാട്, ഷാഫി കുലുക്കിലിയാട്, ഹാനവാസ് വാഴമ്പുറം എന്നിവര്‍ മയ്യിത്ത് പരിപാലനത്തില്‍ പങ്കെടുത്തു.


Tags:    

Similar News