രാത്രികാല ഹോട്ടലിന്റ മറവില്‍ ലഹരി വില്‍പ്പന; മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയില്‍

Update: 2021-05-21 03:49 GMT

തിരൂരങ്ങാടി: പന്താരങ്ങാടിയില്‍ നിന്നു മാരക മയക്കുമരുന്നുകളുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പള്ളിത്തൊടിക വാടക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദി(24)നെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 41 ഗ്രാം എംഡിഎംഎ, 21 ഗ്രാം ഹാഷിഷ് ഓയില്‍, 10 ഗ്രാം ചരസ്, 55 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ചെമ്മാട് പന്താരങ്ങാടിയില്‍ രാത്രികാല ഹോട്ടലിന്റ മറവില്‍ വന്‍തോതില്‍ ലഹരി വില്‍പ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസമായി എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.


ലോക്ക് ഡൗണ്‍ മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ലഹരി ആവശ്യക്കാരായ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ഇയാളുടെ വീട്ടുപരിസരത്ത് എത്താറുണ്ടെന്നും കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടെന്നും എക്‌സൈസ് അറിയിച്ചു. പിടികൂടിയ മയക്ക് മരുന്നുകള്‍ക്ക് വിപണിയില്‍ 75 ലക്ഷം രൂപ വിലവരുമെന്നും സംഘാംഗങ്ങളെ ഉടന്‍ പിടികൂടാനാവുമെന്നും പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാബു അര്‍ ചന്ദ്ര അറിയിച്ചു. പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ശിഹാബുദ്ദീന്‍, സി സാഗിഷ്, നിതിന്‍ ചോമാരി, ആര്‍ യു സുഭാഷ്, ജയകൃഷ്ണന്‍ വനിതാ ഓഫിസര്‍മാരായ പി സിന്ധു, പി എം ലിഷ, ഡ്രൈവര്‍ വിനോദ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Young man arrested with deadly drugs

Tags:    

Similar News