വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് റിട്ട. അധ്യാപകന്‍ അഹമ്മദ് സലിം അമാനി നിര്യാതനായി

Update: 2022-04-20 18:03 GMT

മലപ്പുറം: വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഹമ്മദ് അമാനി മൗലവിയുടെ മകനും വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് റിട്ട. അധ്യാപകനുമായ അഹമ്മദ് സലിം അമാനി വാണിയമ്പലം (79) നിര്യാതനായി. രോഗബാധിതനായി കിടപ്പിലായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് കോളജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെംബര്‍, എക്‌സാമിനേഷന്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

പട്ടിക്കാട് കെ പി ഹാജറയാണ് ഭാര്യ. മക്കള്‍: മന്‍സൂര്‍ അമാനി (ജിഎച്ച്എസ് വാണിയമ്പലം), യാസിര്‍ അമാനി, എ ത്വാഹിര്‍, എസ് ബുഷ്‌റ, ഷമീമ, മാജിദ, ഉമൈന. മരുമക്കള്‍: ഇ പി സിറാജ്, അബ്ദുറശീദ് ഉഗ്രപുരം, കെ പി ഷൗക്കത്തലി, ഉമര്‍ ഫാറൂഖ്. സഹോദരങ്ങള്‍: മഹ്മൂദ് ഹുസൈന്‍ അമാനി, അബ്ദുല്‍ കരിം അമാനി, മുബാറക് അമാനി (മര്‍ഹൂം), മൈമൂന, മര്‍യം. ജനാസ നമസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വാണിയമ്പലം വലിയ ജുമാ മസ്ജിദില്‍.

Tags:    

Similar News