തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതരുടെ അനാസ്ഥ: ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ പിടിപ്പ് കേട്: എസ്ഡിപിഐ
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥക്ക് കാരണം ഭരണ -പ്രതിപക്ഷ കക്ഷികളുടെ പിടിപ്പ് കേട് മൂലമാണെന്ന് എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ രോഗികളോട് നിരന്തരം മോശമായി പെരുമാറുന്നത് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിട്ടും ആശുപത്രി വികസന സമിതിയിലുള്ള ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു പതിവ്. നിരവധി തവണ ആശുപത്രി വികസന സമിതിക്ക് മുന്നിലടക്കം രോഗികളോടുള്ള മോശം പെരുമാറ്റങ്ങള്‍ ഉള്‍പ്പെടെ പരാതികള്‍ വന്നിട്ടും തങ്ങളുടെ ഇഷ്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെത്തുന്ന മൃതദേഹങ്ങള്‍ അവസാന നിമിഷം മെഡിക്കല്‍ കോളേജിലേക്കും മറ്റും റഫര്‍ ചെയ്യുന്ന സംഭവം മൂലം ജനങ്ങള്‍ ദുരിതം പേറുന്നത് നിത്യസംഭവമായിട്ടും ഇവര്‍ ചെറു വിരല്‍ അനക്കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വികസനസമിതിയിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ പോലും അവഗണിച്ച് പോസ്റ്റ് മോര്‍ട്ടം റഫര്‍ ചെയ്തതോടെയാണ് വികസന സമിതിക്ക് ബോധം വന്നത്. വര്‍ഷങ്ങളായി പൊതുജനം അനുഭവിച്ചത് കണ്ടില്ലന്ന് നടിച്ചവര്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിരായപ്പോഴാണ് താലൂക്ക് ആശുപത്രിയിലെ അനാസ്ഥ തിരിച്ചറിഞ്ഞത്.
ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയില്‍ പോലിസ് സര്‍ജനില്ലാത്തതടക്കം നേരിടുന്ന അനാസ്ഥക്ക് പരിഹാരം കണേണ്ടതുണ്ടെന്ന് മാത്രമല്ല രോഗികളോട് മോശമായി പെരുമാറുന്നതും, അനാസ്ഥകള്‍ക്കും പരിഹാരം കാണണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
എസ് സി പി ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കള്‍ നേതാക്കളായ ടി വാസു, സുലൈമാന്‍ കുണ്ടൂര്‍, മുനീര്‍ എടരിക്കോട്, ഉസ്മാന്‍ ഹാജി സംസാരിച്ചു.
