കരിങ്കല്ലുമായി വന്ന ടിപ്പര്‍ ട്രാന്‍സ്‌ഫോമറിന് സമീപം മറിഞ്ഞു; തലനാരിഴയ്ക്ക് വന്‍ദുരന്തമൊഴിവായി

Update: 2021-06-21 04:43 GMT

പരപ്പനങ്ങാടി: നിറയെ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി ട്രാന്‍സ്‌ഫോമറിന് സമീപം മറിഞ്ഞു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തമൊഴിവായത്. പരപ്പനങ്ങാടി കരിങ്കല്ലത്താണി അട്ടക്കുഴിങ്ങര റോഡില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. കല്ലുമായി വന്ന ലോറിയുടെ മുന്‍ഭാഗത്തെ ലീഫ് പൊട്ടിയതിനെത്തുടര്‍ന്നാണ് ടിപ്പര്‍ മറിഞ്ഞത്.


 തൊട്ടടുത്ത ട്രാന്‍സ്‌ഫോമറില്‍നിന്ന് അല്‍പം മാറി കരിങ്കല്ലടക്കം മറിയുകയായിരുന്നു. പരിക്കുകളില്ലാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ മറിഞ്ഞുകിടന്ന ലോറി അല്‍പം ഉയര്‍ത്തിയെങ്കിലും കയര്‍ പൊട്ടിയത് ആശങ്ക പരത്തി. പിന്നീട് ജെസിബി എത്തിയാണ് ടിപ്പര്‍ ഉയര്‍ത്തിയത്.

Tags:    

Similar News