അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെന്ന് പറഞ്ഞു കൊണ്ടു പോയി മോഷണം നടത്തുന്നയാള്‍ പിടിയില്‍

മലപ്പുറം മേല്‍മുറി ചുങ്കത്തെ കപ്പൂര്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (40) ആണ് അറസ്റ്റിലായത്.

Update: 2019-01-16 04:26 GMT

മങ്കട: അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്കെന്നു പറഞ്ഞു കൊണ്ടുപോയി അവരുടെ മൊബൈല്‍ഫോണും പണവും മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍. മലപ്പുറം മേല്‍മുറി ചുങ്കത്തെ കപ്പൂര്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (40) ആണ് അറസ്റ്റിലായത്.

അന്യസംസ്ഥാന തൊഴിലാളികളെ സമീപിച്ച് തന്റെ സ്ഥലത്ത് ജോലിയുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തോ പണി പാതി നില്‍ക്കുന്ന വീടുകളിലോ കൊണ്ടുപോയി അവിടുത്തെ ജോലി ചെയ്യാന്‍ ആവശ്യപ്പെടും. പണമടങ്ങിയ വസ്ത്രവും മൊബൈലും മാറ്റിവച്ച് ജോലിചെയ്യുന്നതിനിടെ അവരുടെ വസ്ത്രവുമായി മുങ്ങി പണവും മൊബൈല്‍ ഫോണും കവരുകയാണ് പതിവ്.

ഇതര സംസ്ഥആന തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മങ്കട എസ്‌ഐ സതീഷ്, അഡീഷനല്‍ എസ്‌ഐമാരായ സുരേന്ദ്രന്‍, ബാലമുരുകന്‍ സിപിഒമാരായ പ്രവീണ്‍, നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News