ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാനുള്ള നീക്കത്തിന് ആക്കം കൂടിയിരിക്കുന്നു: എസ് ഡി പി ഐ

Update: 2025-01-26 15:56 GMT

പരപ്പനങ്ങാടി : ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാന്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുവെന്ന് എസ് ഡി പി ഐ ജില്ല കമ്മിറ്റി അംഗം മുസ്താഫ മാസ്റ്റര്‍ പ്രസ്താവിച്ചു.പരപ്പനങ്ങാടിയില്‍ എസ് ഡി പി ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. 1950 ല്‍ റിപ്പബ്ലിക്കായ ഇന്ത്യക്ക് മഹത്തായ ഭരണഘടന തീര്‍ത്ത ഡോക്ടര്‍ അംബേദ്ക്കറിനെ പോലും പരിഹസിക്കുന്ന ഭരണകര്‍ത്താക്കളാണ് രാജ്യം ഭരിക്കുന്നത്.നിലവിലെ ഭരണഘടന തകരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിന് വേണ്ടി രാജ്യത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു.


ഇന്ത്യയിലെ മുസ് ലിംങ്ങളും ഹിന്ദുക്കളും തമ്മിലും ക്രിസ്ത്യാനികളും, മുസ് ലിംങ്ങളും തമ്മിലും പ്രശ്‌നമില്ല, പ്രശ്‌നമുള്ളത് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണ്. ആര്‍.എസ്.എസ് രാജ്യം തകര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നും, ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരേ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് ഡി പി ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് നൗഫല്‍ സി പി , വിം ജില്ല കമ്മിറ്റി അംഗം ആസിയ ഹുസൈന്‍, മുന്‍സിപ്പല്‍ സെക്രട്ടറി അബ്ദുല്‍ സലാം കെ, എസ്.ഡി.ടി.യു. ഏരിയ കമ്മിറ്റി അംഗം അഷ്‌റഫ് മൂസ എന്നിവര്‍ സംസാരിച്ചു.




Tags: