ലൈഫ് ഭവനപദ്ധതിക്ക് കോര്‍പറേറ്റുകളുടെ സഹായവും സര്‍ക്കാര്‍ സ്വീകരിക്കും: മുഖ്യമന്ത്രി

പെരിന്തല്‍മണ്ണ നഗരസഭയില്‍ 400 ഭുരഹിത കുടുംബങ്ങള്‍ക്കുള്ള ആധുനിക ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം.

Update: 2019-02-23 13:16 GMT

പെരിന്തല്‍മണ്ണ: ലൈഫ് ഭവന പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വിടുനിര്‍മിക്കാന്‍ കോര്‍പറേറ്റുകളുടേതടക്കമുള്ള സാമുഹ്യസേവന ഫണ്ട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരിന്തല്‍മണ്ണ നഗരസഭയില്‍ 400 ഭുരഹിത കുടുംബങ്ങള്‍ക്കുള്ള ആധുനിക ഭവനസമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. ലൈഫ് ഭവനപദ്ധതിയില്‍ ഒന്നാംഘട്ടം 5,01,44 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ 590 കോടി രൂപ ചെലവഴിച്ചു. 83,688 ഭൂമിയുള്ള കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ 1,240 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. മൂന്നാംഘട്ടം ഭൂരഹിത ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കാന്‍ നമ്മുടെ ഖജനാവിന് ശേഷിയില്ലാതായിട്ടുണ്ട്. അതുകൊണ്ട് വിപുലമായ തോതില്‍ പദ്ധതികള്‍ അടുത്തവര്‍ഷം ആരംഭിക്കും. അതിന്റെ സംസ്ഥാനതല തറക്കല്ലിടല്‍ ചടങ്ങാണ് പെരിന്തല്‍മണ്ണ നഗരസഭയുടേത്.

അതേസമയം, മറ്റു പദ്ധതികളുണ്ടായിരിക്കെ നഗരസഭയിലെ 640 പട്ടികജാതി കുടുംബങ്ങള്‍ കുട്ടതോടെ ലൈഫ് ഭവന പദ്ധതിയിലെത്തിയതെങ്ങനെയെന്നത്് ഗൗരവമായി ചര്‍ച്ചചെയ്യേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം, ലൈഫ് മിഷന്‍ സിഇഒ യുവി ജോസ്, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, നാലകത്ത് സൂപ്പി, വി ശശികുമാര്‍, പി പി വാസുദേവന്‍, സി ദിവാകരന്‍, വി രമേശന്‍, നിഷി അനില്‍രാജ്, താമരത്ത് ഉസ്മാന്‍, കെ സി മൊയ്തീന്‍കുട്ടി, പി ടി ശോഭന, വിവിധ രാഷ്ട്രീയപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു. പട്ടികജാതി കുടുംബങ്ങള്‍ക്കുള്ള സ്‌നേഹഭവന പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ അബലക്കാട് വാസുവിന് മുഖ്യമന്ത്രി കൈമാറി.

Tags:    

Similar News