എസ്‌വൈഎഫ് റമദാന്‍ കാംപയിന് പ്രൗഢോജ്വല തുടക്കം

Update: 2021-04-15 14:54 GMT

മലപ്പുറം: നോമ്പിന്റെ മുഖ്യലക്ഷ്യമായി ഖുര്‍ആന്‍ എടുത്തുപറയുന്നത് ധര്‍മബോധമാണെന്നും ഇതിനായി ശ്രദ്ധാപൂര്‍വം റമദാനെ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്നും എസ്‌വൈഎഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ ഓര്‍മിപ്പിച്ചു. ധര്‍മബോധം കൈവിടരുതെന്ന പ്രമേയത്തില്‍ എസ്‌വൈഎഫ് കാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍.

ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സമദ് ചേനാംപറമ്പ് പ്രമേയപ്രഭാഷണം നടത്തി. യു മുജീബ് വഹബി പൂവത്തിക്കല്‍, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, കെ ടി ഫിര്‍ദൗസ് വഹബി, പി ടി മുഹമ്മദ് അശ്‌റഫ് വഹബി, അന്‍വര്‍ മൗലവി കൂട്ടിലങ്ങാടി, റശീദ് അലി മുഈനി എടക്കര, ജരീര്‍ വഹബി വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags: