സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ഥി മരിച്ചു
ചെട്ടിയാംകിണര്‍ ഗവ. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ജാസില്‍(17) ആണ് മരിച്ചത്
പുത്തനത്താണി: വൈലത്തൂര്‍ കുറ്റിപ്പാലയില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥി മരിച്ചു. കുറ്റിപ്പാല മാണിക്കപ്പാറ സ്വദേശി മൂത്തേടത്ത് മജീദിന്റെ മകനും ചെട്ടിയാംകിണര്‍ ഗവ. ഹയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ ജാസില്‍(17) ആണ് മരിച്ചത്. കുറ്റിപ്പാലക്ക് സമീപം മാണിക്കപ്പാറയില് തിങ്കളാഴ്ച്ച വൈകീട്ട് ഏഴിനാണ് അപകടം. വീടിനു സമീപത്തെ കടയില്‍ നിന്ന് സാധനം വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കോട്ടക്കലില്‍ നിന്നു തിരൂരിലേക്ക് പോവുകയായിരുന്ന ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃത്യദേഹം അല്‍ മാസ് ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: റാബിയ. സഹോദരങ്ങള്‍: റഷീദ, ഇസ്മായില്‍, ഫിദ.