വര്‍ഷങ്ങളുടെ ദുരിതം: പ്രതിഷേധം തണുപ്പിക്കാന്‍ റോഡ് പണി തകൃതി

വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന പരപ്പനങ്ങാടി മുന്‍സിപ്പല്‍ 18 ഡിവിഷനിലെ എരന്ത പെട്ടി റോഡിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്.

Update: 2020-11-06 04:30 GMT

പരപ്പനങ്ങാടി: വര്‍ഷങ്ങളായ തകര്‍ന്ന് കിടന്ന റോഡിന്റെ ശോചനീയ്യാവസ്ഥയ്‌ക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം വിനയാകുമെന്ന ഭയത്താല്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ റോഡ് പ്രവര്‍ത്തി തുടങ്ങി. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന പരപ്പനങ്ങാടി മുന്‍സിപ്പല്‍ 18 ഡിവിഷനിലെ എരന്ത പെട്ടി റോഡിന്റെ പ്രവര്‍ത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്.

ഏറെ നാളായുള്ള പ്രദേശവാസികളുടെ മുറവിളി ചെവി കൊള്ളാതിരുന്ന അധികൃതര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭയത്താല്‍ റോഡ് പണിക്കായി രംഗത്തെത്തിയത് പരിഹാസ്യമായി.ഇതു വരെ തങ്ങളുടെ ദുരിതം കാണാത്തവര്‍ ഇപ്പോള്‍ പ്രവൃത്തിയുമായി എത്തിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണന്ന് പരിസരവാസികളായ യുവാക്കള്‍ ആരോപിക്കുന്നു.

Tags: